കൊറോണയെ കീഴടക്കിയാലും ഇനി വരാൻ പോകുന്ന മഹാമാരിക്കു കൂടി ജനങ്ങൾ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന. ജനീവയിൽ നടന്ന 73ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. വെർച്ച്വലായി നടന്ന പരിപാടിയിൽ കൊവിഡ് മഹാമാരിക്ക് ലോകം ശാസ്ത്രം കൊണ്ട് പരിഹാരം കാണുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്ത് ആദ്യമായി ഒരു മഹാമാരിയെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട ഐക്യത്തിനാണ് സാക്ഷ്യം വഹിച്ചത്. കൊവിഡ് 19 പോലെയുള്ള മഹാമാരികളെ നേരിടാൻ ലോകം മുഴുവൻ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊവിഡ് 19 പോലെയുള്ള മഹാമാരികളെ നേരിടുന്നതിനും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തയ്യാറെടുക്കുന്നതിനും പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സുസ്ഥിരതയ്ക്കുള്ള അടിസ്ഥാനം ആരോഗ്യമാണെന്ന തിരിച്ചറിവാണ് കൊവിഡ് നൽകിയത്. കൊവിഡ് പൂർണമായി ഇല്ലാതായാലും ഈ തിരിച്ചറിവിൽ നിന്ന് ലോക രാജ്യങ്ങൾ പിന്നോട്ടു പോകരുതെന്നും ലോകരോഗ്യ സംഘടന പറഞ്ഞു. വാക്സിൻ വികസനത്തിനായുള്ള ശ്രമങ്ങളേയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
content highlights: Can beat coronavirus, must prepare for next pandemic now: WHO