ലോക്ക് ഡൗണിന് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; പിഎസ്എൽവി-C49 ഇന്ന് ഉയരും

ISRO's 1st Launch Since Covid Lockdown Today Afternoon

പതിനൊന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഭൂമി നിരീക്ഷണ ഉപഗ്രഹമായ EOS-01 നോടൊപ്പം ഒൻപത് അന്താരാഷ്ട്ര ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-C49 വെെകിട്ട് 3.2ന് സതീഷ് ധവാൻ സ്പേയ്സ് സെൻ്റർ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. രാജ്യത്ത് കൊവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഐഎസ്ആർഒ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. കൃഷി,വനസംരക്ഷണം, ദുരന്തനിവാരണം എന്നി മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് വിക്ഷേപിക്കാൻ പോകുന്ന ഭൌമ നിരീക്ഷണ ഉപഗ്രഹങ്ങൾ. 

ന്യൂസ് സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായി ചേർന്നുണ്ടാക്കിയ കരാരിൻ്റെ അടിസ്ഥാനത്തിലാണ് ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തുന്നത്. ടെക്നോളജി ഡെമോൺസ്ട്രേഷനുവേണ്ടി ലിത്വാനിയയിൽ നിന്ന് ഒരെണ്ണവും മൾട്ടി മിഷൻ റിമോർട്ട് സെൻസിങിന് വേണ്ടി അമേരിക്കയിൽ നിന്നും ലക്സംബർഗിൽ നിന്നുള്ള നാല് ഉപഭോക്തൃ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ 76മത് ദൌത്യമാണിത്. 

content highlights: ISRO’s 1st Launch Since Covid Lockdown Today Afternoon