തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടന്ന തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നതിന് തെളിവുകള്‍ കണ്ടെത്താനാവാതെ അന്വേഷണ സംഘം. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കണ്ടെത്താനായില്ലെന്നാണ് ഫോറന്‍സികിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ഫയലുകള്‍ കത്തിനശിച്ച തീപിടുത്തവുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതത്വങ്ങള്‍ ഉയരുകയാണ്.
തീപിടുത്തം നടന്നതിന് കുറച്ച് മാറി രണ്ട് മദ്യ കുപ്പികള്‍ കണ്ടെടുത്തതായി ഫോറന്‍സിക് വിഭാഗം അറിയിച്ചു. രണ്ടിലും മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. തീപിടുത്തം നടന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാന്‍ ഉരുകിയിട്ടുണ്ടെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താനാണ് ആലോചന.
കത്തിയ ഫാനിന്റെ ഭാഗം, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് കൊച്ചിയിലോ ബാംഗ്ലൂരിലോ സാമ്പിള്‍ അയക്കാനാണ് തീരുമാനം.
Content Highlights: NO evidence for short circuit in secretariat fire says forensic department