ബ്രസീലിയ: ഗുരുതരമായ തിരിച്ചടി നേരിട്ടതിന് പിന്നാലെ ചൈനീസ് നിര്‍മിത കൊവിഡ് വാക്സിന്റെ പരീക്ഷണം ബ്രസീലില്‍ നിര്‍ത്തി വെക്കുന്നതായി ആരോഗ്യ നിരീക്ഷണ ഏജന്‍സി. ചൈനീസ് മരുന്ന് നിര്‍മാതാക്കളായ സിനോവാക് ബയോടെക് നിര്‍മിച്ച കൊറോണാവാക് വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തി വെച്ചത്. ഗുരുതര തിരിച്ചടി നേരിട്ടെന്ന പറഞ്ഞെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആരോഗ്യ നിരീക്ഷണ ഏജന്‍സിയായ അന്‍വിസ വെളിപ്പെടുത്തിയിട്ടില്ല.
കൊവിഡ് അതിരൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസില്‍. 56 ലക്ഷത്തിലധികം പേർക്കാണ് ബ്രസിലില്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ലോകത്താകെയുള്ള കൊവിഡ് ബാധിതരില്‍ യുഎസിനും ഇന്ത്യക്കും തൊട്ടു പിന്നിലായിരുന്നു ബ്രസീലിന്റെ സ്ഥാനം.
ആഗോള തലത്തില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരുന്ന വാക്സിനായിരുന്നു കൊറോണവാക്. എന്ത് കാരണം കൊണ്ടാണ് പരീക്ഷണം നിര്‍ത്തി വെച്ചതെന്ന് ആരോഗ്യ നിരീക്ഷണ ഏജന്‍സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlight: Brazil halted China’s Covid vaccine Trial