ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളാണ് കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പും കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണത്തില്‍ പഴയ നോട്ടും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നായി 6000 കോടി രൂപ വിദേശ സഹായം ലഭിച്ചതായുള്ള രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ്. ഇതില്‍ നിരോധിച്ച നോട്ടും ഉള്‍പ്പെടും.

നാല് ദിവസങ്ങളിലായായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ചിലും ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും പരിശോധന. വിദേശത്ത് നിന്ന് ലഭിച്ച തുകയില്‍ അധികവും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് നിക്ഷേപിച്ചതെന്നും സംഘം കണ്ടെത്തി. ചര്‍ച്ചിന്റെ കീഴില്‍ നടന്ന അനധികൃത നിക്ഷേപങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Believers Church Income Tax findings