ഇന്ത്യയിൽ നിന്നുള്ള മത്സ്യ സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിധ്യം; ഇറക്കുമതി നിർത്തി വെച്ച് ചൈന

china suspend the import of fish from an Indian firm

ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മീനുകളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന. ഇന്ത്യൻ കമ്പനിയായ ബസു ഇന്റർനാഷ്ണലിനാണ് ചൈന വിലക്കേർപെടുത്തിയത്. ഇവിടെ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്ന് സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടതിനെ തുടർന്നാണ് നിരോധനം.

ഒരാഴ്ചത്തേക്കാണ് ഇറക്കുമതിക്ക് വിലക്കേർപെടുത്തിയതെന്ന് ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചു. ഒരാഴ്ചക്കു ശേഷം ഇറക്കുമതി സാധാരണ നിലയിലാകുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവനയിൽ വ്യക്തമാക്കി. പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബസു ഇന്റർനാഷ്ണൽ.

Content Highlights; china suspend the import of fish from an Indian firm