മ്യാൻമറിൽ അധികാരം നിലനിർത്തി ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി. കേവല ഭൂരിപക്ഷത്തിന് വേണ്ട 322 സീറ്റും നേടികൊണ്ടാണ് പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മ്യാൻമറിൽ വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 416 സീറ്റിൽ 64 സീറ്റുകളിൽ ഇതുവരെ ഫലം വന്നിട്ടില്ല. അതേസമയം സെെന്യത്തിൻ്റെ പിന്തുണയുള്ള പ്രതിപക്ഷം റീ ഇലക്ഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് ക്രമക്കേട് നടത്തിയതായി പ്രതിപക്ഷ പാർട്ടിയായ യുഎൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്പ്മെൻ്റ് പാർട്ടി ആരോപിച്ചു.
യുഎൻ വംശഹത്യയായി അംഗീകരിച്ച കൂട്ടക്കൊലകളെ തുടർന്ന് ലക്ഷക്കണക്കിന് റോഹിംഗ്യ മുസ്ലീങ്ങളാണ് മ്യാൻമർ വിട്ടത്. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ സൂചിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയാക്കിയിരുന്നു. തുടർന്ന് മ്യാൻമർ ഗവൺമോൻ്റിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി വിശദീകരണവും തേടിയിരുന്നു. റോഹിംഗ്യ മേഖലയായ രാഖിൻ പ്രവിശ്യയിൽ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് നിർത്തിവെച്ചിരുന്നു. ഇവിടെ ബുദ്ധിസ്റ്റ് തീവ്രവാദികളും സെെനവും പതിനായിരക്കണക്കിന് റോഹിംഗ്യ ന്യൂനപക്ഷക്കാരെ കൊന്നൊടുക്കിയെന്നാണ് ആരോപണം.
content highlights; Aung San Suu Kyi’s party wins the majority in the election