ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം നേർന്ന് ചൈന

china congratulates Biden Kamala Haris after days of silence

നിയുക്ത അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നുവെന്നും ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിക്കുന്നുവെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ ആദ്യ പ്രതികരണം പുറത്തു വരുന്നത്.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തെരഞ്ഞടുക്കപെട്ട പുതിയ പ്രസിഡന്റ്, ബുദ്ധിയും ശക്തിയും അമേരിക്കയുടെയും ലോകത്തിന്റേയും സമാധാനത്തിനും സ്ഥിരതക്കും വികസനത്തിനും വേണ്ടി ഉപയോഗപെടുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാമെന്നും ചൈനീസ് വക്താവ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുന സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ട്രംപ് അധികാരത്തിലേറിയതിന് ശേഷം ചൈന-യുഎസ് ബന്ധം വളരെ വഷളായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. കൂടാതെ അമേരിക്കയേക്കാൾ വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുകയാണെന്നും രാഷ്ട്രീയമായി ഇരു രാജ്യങ്ങളും ഒരേ തലത്തിലുള്ള ആഘാതമായിരിക്കും ഇനി ലോകത്ത് സൃഷ്ടിക്കുക എന്നും വാങ് വെൻബിൻ അഭിപ്രായപെട്ടു. അതു കൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് വഴി വെക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Content Highlights; china congratulates Biden Kamala Haris after days of silence