റിയാദ്: അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. വിഷന്‍ 2030 മായി ബന്ധപ്പെട്ട് രാജ്യത്ത് ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി. മരം മുറിക്കുന്നവര്‍ക്ക് വന്‍ ശിക്ഷയാണ് സൗദി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനധ്യകൃതമായി മരം മുറിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവോ, മൂന്ന കോടി റിയാല്‍ (59.62 കോടി രൂപ) വരെ പിഴയോ, അല്ലെങ്കില്‍ ഇത് രണ്ടുമോ ശിക്ഷയായി നല്‍കാനാണ് പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശം.
മരങ്ങള്‍ക്ക് പുറമേ ഔഷധ സസ്യങ്ങള്‍, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ നശിപ്പിക്കുകയോ ചെയ്യുന്നത്, മരത്തിന്റെ ചുവട്ടിലുള്ള മണ്ണ് നീക്കം ചെയ്യുക എന്നിവയും നിയമപ്രകാരം കുറ്റകൃത്യമാണ്.
Content Highlight: Saudi to tighten punishment for cutting trees