ബിജെപി- ഡിഎംകെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങുകയാണ് അമിത് ഷാ. ശനിയാഴ്ചയാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തുന്നതായിരിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്. ഏറെ നിർണായകമായ തീരുമാനങ്ങൾ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ നടൻ രജനീകാന്തുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും. രജനീകാന്തുമായുള്ള കൂടിക്കാഴ്ചക്കായി ബിജെപി നേതാക്കൾ സമയം ചോദിച്ചിട്ടുണ്ട്.
Content Highlights; Amit Sha ready to visit Tamilnadu