സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് എക്സാം ഫീസിൽ ഇത്തവണ ഇളവ് നൽകണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ തയ്യാറാകാതെ സുപ്രീംകോടതി. കൊറോണ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണം മിക്ക മാതാപിതാക്കൾക്കും നിലവിലെ ഫീസ് ഘടന പിന്തുടരാൻ സാധിക്കല്ലെന്ന് കണ്ട് സോഷ്യൽ ജൂറിസ്റ്റെന്ന എൻജിഒയാണ് ഹർജി സമർപ്പിച്ചത്. ഇത് സംബന്ധിച്ച് ഡൽഹി ഹൈക്കോർട്ടിനെ മുൻപ് സമീപിച്ചിരുന്നുവെങ്കിലും അർഹമായ ഇടപെടൽ ഉണ്ടായിരുന്നില്ല.
ലോക്ഡൌൺ സൃഷ്ടിച്ച സാമ്പത്തിക പ്രത്യഘാതങ്ങൾ മിക്ക മാതാപിതാക്കളേയും മോശമായി ബാധിച്ചിട്ടുണ്ട്. പല കുടുംബങ്ങൾക്കും കൃത്യമായി ആഹാരം പോലും ലഭ്യമാക്കാനാകാത്ത സാഹചര്യങ്ങളുണ്ട്. ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കാതിരുന്ന ഡൽഹി ഹൈക്കോടതിയുടെ രീതി ലക്ഷകണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതാണെന്നാണ് സോഷ്യൽ ജൂറിസ്റ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് 1500 രൂപ മുതൽ 1800 രൂപ വരേയും, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്ന് 1500 രൂപ മുതൽ 2400 രൂപ വരെയാണ് ഈ അക്കാദമിക വർഷം സിബിഎസ്ഇ ഈടാക്കുന്നത്. ഇത് 2018 ലം ഫീസ് ഘടനയുടെ ഇരട്ടിയാണ്. 2019 മുതൽ സിബിഎസ്ഇ പരീക്ഷ ഫീസുകൾ കുത്തനെ കൂട്ടുകയാണെന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.
Content Highlights; supreme court dismisses plea seeking cbsc exam fee waiver