നായകൻ്റെ ഭാര്യയ്ക്ക് ഇഷ്ടമില്ലാത്തതിനാൽ തന്നെ ഒഴിവാക്കി; ബോളിവുഡിൽ നേരിട്ട വിചിത്ര അനുഭവങ്ങൾ വെളിപ്പെടുത്തി തപ്സി പന്നു

Taapsee Pannu Was Once Replaced In A Film Because The

സിനിമയുടെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ തുറന്നുപറഞ്ഞ് നടി തപ്സി പന്നു. ചിത്രത്തിലെ നായകൻ്റെ ഭാര്യയ്ക്ക് താൻ ആ ചിത്രത്തിൽ അഭിനയിക്കുന്നത് ഇഷ്ടമില്ലെന്ന് പറഞ്ഞതിൻ്റെ പേരിൽ തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തപ്സി പറഞ്ഞു. നായകന് ഇഷ്ടപ്പെടാത്ത ഡയലോഗ് മാറ്റേണ്ടി വന്നിട്ടുണ്ട്. നായകനേക്കാൾ പ്രാധാന്യമുള്ള ഇൻട്രോ നായികയ്ക്ക് വേണ്ടെന്ന വാശിയിൽ സീനുകൾ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും തപ്സി വെളിപ്പെടുത്തി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പ്രതികരണം. 

‘ഹീറോയുടെ മുമ്പത്തെ പടം വിജയിക്കാതിരുന്നതിനാൽ ഞാൻ പ്രതിഫലം കുറച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ സുന്ദരിയല്ലെന്നും കാണാൻ കൊള്ളില്ലെന്നുമൊക്കെയുള്ള വിചിത്ര കാരണങ്ങൾ പറഞ്ഞും തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പല നിർമ്മാതാക്കളും സംവിധായകരും ഈയടുത്ത കാലത്തുവരെ ഞാൻ ഒരു ബാഡ് ലക്ക് നടിയാണെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരും എന്നെ പരിഗണിച്ചിരുന്നില്ല’. തപ്സി പറഞ്ഞു

രിക്കൽ ഹീറോയ്ക്ക് ഇടപ്പെട്ടില്ലെന്ന കാരണത്താൽ ഞാൻ ഡബ്ബ് ചെയ്തിരുന്ന ഒരു ഡയലോഗ് മാറ്റി റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റൊരാളുടെ ഇഷ്ടപ്രകാരം എൻ്റെ ഡയലോഗ് മാറ്റാൻ ഞാൻ തയ്യാറായില്ല. ബോളിവുഡിൽ ഇപ്പോഴും സ്വജനപക്ഷപാതവും പുരുഷാധിപത്യവും നിലനിൽക്കുന്നുവെന്നും താരം വ്യക്തമാക്കുന്നു. താരങ്ങളുടെ മക്കൾക്ക് വേണ്ടി പലപ്പോഴും മാറി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും തപ്സി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 

content highlights: Taapsee Pannu Was Once Replaced In A Film Because The “Hero’s Wife Didn’t Want” Her In It