ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

Transgenders in India may soon get a reservation in education under the OBC quota

ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ പരിഗണിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങി. സംവരണം നൽകുന്നതിനാണ് ഇവരെ ഒബിസി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലയിൽ ട്രാൻസ്ജെൻഡേഴ്സ് വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് പുതിയ നടപടി. സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്. 2014ലെ സുപ്രീം കോടതിയുടെ ഉത്തരവിന് ചുവടുപിടിച്ചാണ് പുതിയ നടപടി. 

സാമൂഹ്യക്ഷേമ മന്ത്രാലയം വിവിധ തലത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഉയർന്നുവന്നത്. നിരവധി സാമൂഹ്യപ്രശ്നങ്ങൾ ഇവർ നിലവിൽ നേരിടുന്നുണ്ട്. മുഖ്യധാരയിൽ ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് ചർച്ചകളിലൂടെ വ്യക്തമായതിനെ തുടർന്നാണ് സംവരണം ഏർപ്പെടുത്താൻ പോകുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ചതിന് ശേഷം പാർലമെൻ്റിൻ്റെ അനുവാദം തേടിയാകും ഇത് നടപ്പാക്കുക.  

content highlights: Transgenders in India may soon get a reservation in education under the OBC quota