ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം; മാറി താമസിക്കാൻ സോണിയാ ഗാന്ധിക്ക് നിർദേശം

Sonia Gandhi advised to briefly shift out of Delhi in view of her chronic chest infection

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് കുറച്ച് ദിവസത്തേയ്ക്ക് മാറി താമസിക്കാൻ കോൺഗ്രസ് പ്രസിഡൻ്റ് സോണിയാ ഗാന്ധിയോട് ഡോക്ടർമാർ നിർദേശിച്ചതായി റിപ്പോർട്ട്. സോണിയ ഗാന്ധിയ്ക്ക് നെഞ്ചിൽ അണുബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ ആസ്മയും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൽകാലത്തേയ്ക്ക് ഡൽഹിയിലെ മോശം കാലാവസ്ഥയിൽ നിന്ന് മാറി താമസിക്കാൻ ഉപദേശം. ഗോവയിലേക്കോ ചെന്നെെയിലേക്കോ സോണിയ ഗാന്ധി മാറി താമസിക്കുമെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അനുഗമിച്ചേക്കും.

ജൂലായ് 30ന് ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയെ ഓഗസ്റ്റിലാണ് ഡിസ്ചാർജ്ജ് ചെയ്തത്. ബിഹാർ തെരഞ്ഞെടുപ്പിലെ പാർട്ടിയിലെ ദയനീയ പരാജയം സംബന്ധിച്ച് പരിശോധന വേണമെന്നും പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നും കബിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരിക്കെയാണ് സോണിയ ഗാന്ധിയ്ക്ക് ഡൽഹിയിൽ നിന്ന് മാറി നിൽക്കണമെന്നുള്ള നിർദേശം ലഭിക്കുന്നത്. 

content highlights: Sonia Gandhi advised to briefly shift out of Delhi in view of her chronic chest infection