ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Jo Biden announces us will rejoin the world health organization

ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും പങ്കാളിയാകുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന പ്രസിഡന്റ് ജോ ബൈഡൻ. ഏപ്രിൽ മാസത്തിലായിരുന്നു ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻ വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചിരുന്നത്.

ചൈനയിൽ കൊവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപെട്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ട്രംപ് സംഘടനയിൽ നിന്ന് പിൻ വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായിൽ അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങുകയായിരുന്നു. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

“ആദ്യ ദിവസം തന്നെ ലോകാരേഗ്യ സംഘടനയിൽ വീണ്ടും ചേരും. കാരണം ചില പരിധികളുണ്ടെന്ന് ചൈന മനസ്സിലാക്കുന്നതായി നമുക്ക് ഉറപ്പു വരുത്തേണ്ടത്, ബൈഡൻ പറഞ്ഞു. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ച് കളിക്കേണ്ടതെന്ന കാര്യം അവർ മനസ്സിലാക്കണം. അക്കാര്യം ഉറപ്പു വരുത്തുന്നതിനാണിതെന്നും” ബൈഡൻ വ്യക്തമാക്കി.

ചൈനയുടെ പെരുമാറ്റ രീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.

Content Highlights; Jo Biden announce us will rejoin the world health organization