കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; തങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്ത് യാദവ്

Farmers' protest: Activist Yogendra Yadav detained in Gurugram

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷക മാർച്ചിൽ പങ്കെടുത്ത സ്വരാജ് അഭിയാന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമില്‍ വെച്ചാണ് യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിനൊപ്പം പ്രതിഷേധിച്ച കര്‍ഷകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊകാല്‍വാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്.

പിന്നാലെ ഞങ്ങളുടെ എല്ലാ സഖാക്കളെയും മൊകാല്‍വാസ് ഗ്രാമത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും ഇവിടെ തങ്ങളെ പൂട്ടിയിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റുചെയ്തു. നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്തര്‍ മന്തറില്‍ വെച്ചാണ് ദല്‍ഹി പൊലീസ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്. ഓള്‍ ഇന്ത്യ കിസാന്‍ സഭാ ട്രഷററാണ് കൃഷ്ണപ്രസാദ്. 

രാജ്യ തലസ്ഥാനമായ അഞ്ച് ദേശീയ പാതകൾ വഴിയാണ് കർഷകർ ഡൽഹി ചലോ മാർച്ചുമായി ഡൽഹിയിൽ എത്തിചേരുന്നത്. ഹരിയാനയുടേയും യുപിയുടേയും അതിർത്തി പ്രദേശങ്ങളിൽ പൊലീസ് കർഷകരെ തടയുന്നുണ്ട്. 

content highlights: Farmers’ protest: Activist Yogendra Yadav detained in Gurugram