ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ അറബിക്കടലില്‍ തകര്‍ന്ന വീണ മിഗ് 29-കെ യുദ്ധ വിമാനത്തിലെ പൈലറ്റിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സേനാംഗങ്ങള്‍. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാളെയാണ് കാണാതായത്. മറ്റൊരാളെ രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍.
വ്യാഴാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: MiG-29K trainer aircraft crashes into Arabian sea; 1 pilot rescued, another missing