അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു; അ​തി​ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​

അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി രൂ​പം​ കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​റ​ബി​ക്ക​ട​ലി​​ൻറെ തെ​ക്കു പ​ടി​ഞ്ഞാ​റാ​യി രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി. അ​റ​ബി​ക്ക​ട​ലി​​ൻറെ തെ​ക്കു കി​ഴ​ക്കാ​യി രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ക​രു​ത്താ​ർ​ജി​ച്ചു​വ​രു​ക​യാ​ണെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​പ്പു നൽകി.

ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ കേ​ര​ള​ത്തെ ബാ​ധി​ക്കാ​നി​ട​യി​ല്ല. കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും തെ​ക്കു കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേർന്നുള്ള മ​ധ്യ കി​ഴ​ക്ക്​ അ​റ​ബി​ക്ക​ട​ലി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ നിർദ്ദേശം നൽകി. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ 60 മു​ത​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും അ​തി​ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

Content Highlights: low-pressure area in the Arabian sea to bring heavy rain in Kerala