സിയോള്‍: ലോകമെമ്പാടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനുള്ള പ്രതിവിധി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാകുന്നതിനിടെ ദക്ഷിണ കൊറിയക്ക് മേല്‍ ഉത്തര കൊറിയയുടെ സൈബര്‍ ആക്രമണം. കൊവിഡ് വാക്‌സിന്‍ തയാറാക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയ നടത്തിയ ആക്രമണം ചെറുത്തതായാണ് റിപ്പോര്‍ട്ട്. നേരത്തെ സമാനമായ മുന്നറിയിപ്പ് മറ്റ് രാജ്യങ്ങള്‍ക്കും മൈക്രോസോഫ്റ്റ് നല്‍കിയിരുന്നു.
ഉത്തര കൊറിയ ആസ്ഥാനമാക്കിയുള്ള ഹാക്കര്‍മാര്‍ ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ വാക്‌സിന്‍ വികസിപ്പിക്കുന്ന രാജ്യലിലെ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളെ ലക്ഷ്യം വെക്കുന്നതായാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ ആരോഗ്യ മേഖല, ആശുപത്രികള്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ വന്‍ സൈബര്‍ ആക്രമണ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെയുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളിലായി 70 ലക്ഷത്തോളം സൈബര്‍ ആക്രമണങ്ങളോ, സൈബര്‍ ആക്രമണ ശ്രമങ്ങളോ നടന്നതായാണ് സൈബര്‍ പീസ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്.
അതേസമയം, ബ്രിട്ടിഷ് കമ്പനി അസ്ട്രാ സെനക്കക്ക് എതിരെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നടത്തിയ ആക്രമണം വിദഗ്ധമായി പരാജയപ്പെട്ടതായും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കൊവിഡ് ഇതേവരെ കടന്നെത്തിയിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. അതിനിടെയാണ് കൊവിഡ് വാക്‌സിന് വേണ്ടിയുള്ള സൈബര്‍ ആക്രമണം ഉത്തര കൊറിയ അഴിച്ചു വിടുന്നത്.
Content Highlight: North Korean hackers tried to disrupt vaccine efforts in South, says spy agency