രാജ്യം പുരോഗതിയിലേക്ക്; കൂടുതല്‍ ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് പിടിമുറുക്കിയ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടെന്ന് ഉറച്ച കേന്ദ്രം. കാര്‍ഷിക മേഖല ശക്തമായി മാറിയതും നിര്‍മ്മാണ മേഖല തിരിച്ചുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികം മാത്രമാണെന്നും അടുത്ത പാദത്തില്‍ ഇതില്ലാതാകുമെന്നുമാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ഇടിവു രേഖപ്പെടുത്തിയതോടെയാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അംഗീകരിച്ചത്. തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ ഓഫീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യ്തിന്റെ ജിഡിപി ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്. തുടര്‍ന്നാണ് കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിച്ചേര്‍ന്നത്.

Content Highlight: Center to cancel more economical packages