ആഗോള ഇ കൊമേഴ്‌സ് ഭീമന്മാര്‍ക്കൊപ്പം വ്യാപാരം ആരംഭിക്കാന്‍ കേന്ദ്രം; പുതിയ പ്ലാറ്റ്‌ഫോമിനായി സമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ആഗോള ഇ കൊമ്മേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഉത്സവകാല വിപണിയില്‍ വ്യാപാരം പൊടിപൊടിച്ചതിന് പിന്നാലെ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും മാതൃകയില്‍ തന്നെ പുതിയ സംരംഭം ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 11 അംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു.

വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനല്‍കിയിട്ടുള്ളത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്ഥാന വികസന സൗകര്യ വികസനമടക്കമുള്ളവയ്ക്ക് ഒഎന്‍ഡിസി മേല്‍നോട്ടം വഹിക്കും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്.

Content Highlight: Government sets up committee to launch E-Com