ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു

Jeff Bezos to step down as CEO of Amazon in third quarter

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ബെസോസ് ഇനി എക്സിക്യുട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആയിരിക്കും സ്ഥാനമാറ്റം. 

27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്‍റെ തീരുമാനം. 

ആമസോണിന്‍റെ ലാഭം 7.2 ബില്യൺ ഡോളറായി ഉയർത്തിയാണ്​ ബെസോസിന്‍റെ പടിയിറക്കം. വരുമാനം 44 ശതമാനം വർധിച്ച്​ 125.6 ബില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്​. കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഓൺലൈൻ വിപണിക്ക്​ ജനപ്രിയത കൂടിയതാണ്​ ​ആമസോണിന്​ നേട്ടമായത്​. 

content highlights: Jeff Bezos to step down as CEO of Amazon in third quarter