നാല് ദിവസത്തില്‍ 26,000 കോടിയുടെ വില്‍പ്പന; ബിഗ് ബില്ല്യണ്‍ ഡെയ്‌സ് പൊടിപൊടിച്ച് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

ബെംഗളൂരു: ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ തകൃതിയായി വില്‍പ്പന നടത്തി ലാഭം കൊയ്ത് ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും. നാല് ദിവസത്തെ വില്‍പ്പനയില്‍ 26,000 കോടിയുടെ വില്‍പ്പനയാണ് ിരു കമ്പനികളും നേടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വരുമാനമാണ് കമ്പനികള്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

നാല് കോടിയിലധികം ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പനക്കായി ഒരുക്കിയത്. മൊബൈല്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഹോം ഫര്‍ണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്‌ളിപ്പ്ക്കാര്‍ട്ട് വിപണി കീഴടിക്കിയത്. ആമ,സോണില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫോണ്‍ വാങ്ങിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായാണ് കണക്കുകള്‍.

ഓരോ സെക്കന്‍ഡിലും 110 ഓര്‍ഡര്‍ പ്ലെയ്‌സ്‌മെന്റുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിച്ചു. പ്ലാറ്റ് ഫോം സന്ദര്‍ശകരില്‍ 52 ശതമാനവും ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. മുന്‍ നിര ബ്രാന്റുകളെല്ലാം മികച്ച ഓഫര്‍ ഒരുക്കിയതോടെ മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ്പുകള്‍, ക്യാമറ, ടാബ്ലറ്റ് എന്നിവയുടെ വില്‍പ്പനയിലും വര്‍ദ്ധനവുണ്ടായി.

2019 നെ അപേക്ഷിച്ച് 20,000 കോടി രൂപയുടെ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ കമ്പനികള്‍ക്ക് സാധ്യമായത്. 40,000 ബ്രാന്റുകളില്‍ നിന്നായി 1.6 കോടി ഉല്‍പ്പന്നങ്ങള്‍ ഫാഷന്‍ ഇനത്തിലും വിറ്റഴിക്കാനായി. ഫാഷന്‍ ഇനത്തില്‍ 1500 പുതിയ നഗരങ്ങളില്‍ നിന്നു കീടി ഉപഭോക്താക്കളെത്തിയിരുന്നു.

Content Highlight: Record sale on Amazon, Flipkart Big Billion days