വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. വാശിങ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു 72കാരനായ വില്‍ട്ടണ്‍ ഗ്രിഗറി. സഭയിലെ ലൈംഗിക പീഡനപരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട തിരുത്തല്‍വാദി കൂടിയാണ് വില്‍ട്ടണ്‍ ഗ്രിഗറി.
പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. 25-ാം വയസ്സിലാണ് വില്‍ട്ടണ്‍ ഗ്രിഗറി വൈദികനാകുന്നത്. 2019ല്‍ വാഷിങ്ടണിലെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്കെത്തിയ ഗ്രിഗറി, കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തെ പൊലീസിനെയും കണ്ണീര് വാതകത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ആര്‍ച്ച് ബിഷപ്പ് കൂടിയായിരുന്നു. കൊവിഡ് വൈറസ് ഭീതി നിലനില്ക്കുന്തിനാല് ചെറിയ ചടങ്ങിലായിരുന്നു കര്‍ദ്ദിനാള്‍മാരുടെ സ്ഥാനാരോഹണം.
കത്തോലിക്ക സഭയില്‍ മാര്‍പ്പാപ്പക്ക് തൊട്ടു താഴെയുള്ളപദവികള് കൈകാര്യം ചെയ്യുന്നവരാണ് കര്‍ദ്ദിനാളുമാര്‍. പുതിയ കര്‍ദ്ദിനാളുമാരില്‍ നാല് പേര് എണ്‍പത് വയസ് പിന്നിട്ടവരാണ്. ഇറ്റലി മാള്‍ട്ട, റുവാണ്ട ഫിലിപ്പീന്‍സ്, ചിലെ, ബ്രൂണെയ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് കര്‍ദ്ദിനാള്‍മാര്‍.
Content Highlight: Pope Francis appoints first African American cardinal