കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ രംഗത്ത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
സമരം ചെയ്യുന്ന കർഷകരെ സർക്കാർ ഇനിയും അവഗണിക്കരുതെന്നും കർഷകർ പറയുന്നത് കേട്ടേ തീരുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. കൂടാതെ നിവാർ ചുഴലിക്കാറ്റിൽ പ്രതിസന്ദി നേരിട്ട ജനങ്ങൾക്കായി തമിഴ്നാട് സർക്കാർ ഒന്നും ചെയ്തില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾ തൃപ്തരല്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
Content Highlights; Kamala Hassan about farmers protest