ചന്ദ്രനിൽ ഇറങ്ങി ചെെന; ഇനി പാറയും മണ്ണും ശേഖരിക്കാനുള്ള ദൗത്യത്തിലേക്ക് 

China lands a spacecraft on the moon for the third time, continuing ambitious exploration push

ചെെനയുടെ ബഹിരാകാശ പേടകം ചാങ് 5 ചന്ദ്രനിൽ ലാൻഡ് ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.28 മുതലാണ് ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. 8.55ന് തന്നെ ലാൻഡിങ് നടന്നുവെന്നും 10.45ന് പേടകത്തിലെ സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ ഖനനം തുടങ്ങിയെന്നുമാണ് റിപ്പോർട്ട്. ചന്ദ്രൻ്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിൻ്റെ ഭാഗമായാണ് അവിടെ നിന്നുള്ള പഥാർത്ഥങ്ങൾ ശേഖരിക്കുന്നത്. 

ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യൻ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യ സ്പർശം ഏൽക്കാത്ത ഇടത്തുനിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. രണ്ട് കിലോയോളം സാമ്പിളുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. 1970കൾക്ക് ശേഷം ആദ്യമായാണ് ഒരു ചെെനീസ് ബഹിരാകാശ വാഹനം ചന്ദ്രനിൽ നിന്ന് ചാന്ദ്ര പാറകളെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്.

ചാങ് 5 അതിൻ്റെ നിയുക്ത സെെറ്റിൽ വിജകരമായി ഇറങ്ങിയതായി ചെെന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലാൻഡിംഗിൻ്റെ നിഴൽ കാണാനാകുന്ന ഇടം ഉൾപ്പെടെ ലാൻഡിങ് സെെറ്റിൻ്റെ ചിത്രങ്ങൾ ചെെനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടു. 2013ലാണ് ചെെന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. ഭാവിയിൽ ചൊവ്വാ ദൌത്യത്തിനും ചന്ദ്രൻ്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൌത്യത്തിനും ചെെനക്ക് പദ്ധതിയുണ്ട്. 

content highlights: China lands a spacecraft on the moon for the third time, continuing ambitious exploration push