ന്യൂഡല്‍ഡഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലെത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ കര്‍ഷകര്‍. കര്‍ഷകരുമായി ഇന്നും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചക്കായി 40 കര്‍ഷക സംഘടന പ്രതിനിധികളാണ് വിജ്ഞാന്‍ ഭവനിലെത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുമെന്നാണ് കര്‍ഷകരുടെ പ്രതികരണം.
നാലാം തവണയാണ് കര്‍ഷകര്‍ കേന്ദ്രവുമായി ചര്‍ച്ചക്കെത്തുന്നത്. കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന വാശിയിലാണുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ അടിയന്തിരമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍, കാര്‍ഷിക നിയമം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്.
ചര്‍ച്ചക്ക് മുന്നോടിയായി ആഭ്യന്ത്ര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ധരും കര്‍ഷകരുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപവല്‍കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Content Highlight: Center to talk with the Farmers amid Farmers protest