ഹൈദരാബാദ് മുന്‍സിപ്പാലിറ്റിയില്‍ ടി.ആര്‍.എസ്-എ.ഐ.എം.ഐ.എം സഖ്യത്തിലേക്കെന്ന് സൂചന

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പാലിറ്റിയേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ്-എ.ഐ.എം.ഐ.എം സഖ്യം അധികാരത്തിലേറുമെന്ന് സൂചന. ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.ആര്‍.എസ് വിജയിച്ചെങ്കിലും, മേയര്‍ സ്ഥാനത്തേക്കുള്ള അവകാശവാദം ഉത്തയിക്കാനുള്ള 65 സീറ്രുകളില്‍ എത്താന്‍ കഴിയാത്തതാണ് ഒവൈസിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുമെന്ന സൂചന നല്‍കുന്നത്.

അസദുദിന്‍ ഒവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമൂന്‍ 44 സീറ്റുകളിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. ടിആര്‍എസിന് 55 സീറ്റുകളും നേടാനായി. ഈ സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും ഒന്നിക്കുമെന് സൂചന ലഭിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് ഒവൈസിയുടെ പാര്‍ട്ടി അവകാശവാദം ഉന്നയിക്കുമെന്നാണ് അഭ്യൂഹം. ഒറ്റ കക്ഷിയായി വിജയിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയിരുന്ന എ.ഐ.എം.ഐ.എമിന് തിരിച്ചടിയായത് ദേശീയ നേതാക്കളെ അണി നിരത്തിയുള്ള ബിജെപി പ്രചാരണമാണ്.

കഴിഞ്ഞ തവണ നാല് സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇത്തവണ നേടിയത് 48 സീറ്റുകളാണ്. നിയമ സഭ തെരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.

Content Highlight: TRS-AIMIM alliance may happen in Hyderabad after GHMC election