ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍; പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നില്‍; ഒവൈസിക്ക് തിരിച്ചടി

ഹൈദരാബാദ്: അമിത് ഷായടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി നടത്തിയ പ്രചാരണത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഫലം കണ്ട് ബിജെപി. ആദ്യ ഘട്ട പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാകുമ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കം. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൊവിഡ് കണക്കിലെടുത്ത് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായെത്താന്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതി ദായകരില്‍ 34.50 ലക്ഷം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

2016ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ്. 99 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി. ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും വിജയിച്ചിരുന്നു.

Content Highlight: BJP leading in Greater Hyderabad Municipal Corporation Election