ഹൈദരാബാദില്‍ ബിജെപിയെ പിന്നിലാക്കി ടിആര്‍എസ് മുന്നില്‍; 56 സീറ്റുകളില്‍ ലീഡ്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ തെരഞ്ഞെടുപ്പിലെ പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലയില്‍ മുന്നിലെത്തി ടിആര്‍എസ്. 56 സീറ്റുകളില്‍ ടിആര്‍എസിനാണ് മുന്‍തൂക്കം. പോസ്റ്റല്‍ വോടട്ുകളില്‍ ബിജെപിക്ക് ലീഡ് നില നിലനിര്‍ത്താനായെങ്കിലും അടുത്ത ഘട്ടത്തില്‍ പാര്‍ട്ടി പിന്നോട്ട് പോവുകയായിരുന്നു.

അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം 25 ഡിവിഷനുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 88 സീറ്റുകളില്‍ ലീഡുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 24 ഇടത്ത് മാത്രമേ മുന്‍തൂക്കമുള്ളൂ. 30 ഇടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.

150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരരംഗത്തുള്ളത്. എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ അടക്കം പ്രചാരണം നടത്തിയിരുന്നു. വലിയ പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് ഹൈദരാബാദിലെത്. 24 നിയമസഭാ മണ്ഡല പരിധികളാണ് കോര്‍പറേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദേശീയ നേതാക്കളെയടക്കം ഇറക്കി വന്‍ പ്രചാരണം നടത്തിയ ബിജെപി ആദ്യ ഘട്ടത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ലീഡി നില മാറി മറിയുകയായിരുന്നു.

2016ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ്. 99 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടിഡിപി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും വിജയിച്ചിരുന്നു.

Content Highlight: TRS lead in Greater Hyderabad Municipal Corporation Election