വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകർത്ത സംഭവം; മാർകണ്ഠേയ കട്ജു

Babari Masjid demolition is the greatest tragedy in India after partition, says Markandey katju

1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബറി മസ്ജിദ് തകർത്ത സംഭവമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ജസ്റ്റിസ് മാർകണ്ഠേയ കട്ജു. 

’28 വർഷം മുമ്പ് ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 

content highlights: Babari Masjid demolition is the greatest tragedy in India after partition, says Markandey katju