കേന്ദ്രസർക്കാരിൻ്റെ സെൻട്രൽ വിസ്താ പദ്ധതിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഡിസംബർ 10ന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിന് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. പദ്ധതിക്ക് സ്റ്റേ ഏർപ്പെടുത്തില്ലെന്നതിന് അർത്ഥം മുന്നോട്ട് പോകാമെന്നല്ലെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാർലമെൻ്റ് മന്ദിരവും അതിനടുത്തുതന്നെയുള്ള പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പാർലമെൻ്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന സെൻട്രൽ വിസ്ത പുുതുക്കി പണിയുന്ന 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനെതിരെ 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ പദ്ധതി മേഖലയുടെ പെെതൃക സ്വഭാവം തന്നെ നഷ്ടപ്പെടുത്തുമെന്നും വലിയ പാരിസ്ഥിതികാഘാതമേൽപ്പിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. പൊതുജനാരോഗ്യ മേഖല ശക്തപ്പെടുത്തേണ്ട ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിനുള്ളതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
content highlights: Supreme Court allows Centre to go ahead with foundation stone laying ceremony for Central Vista project