കേന്ദ്രസർക്കാരിൻ്റെ കാർഷിക നയത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുകൊണ്ട് നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ. കർഷകർ തെരുവുകളിലിറങ്ങി സർക്കാരിനെ സമ്മർദ്ദത്തിലാക്കണമെന്നും ഡൽഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ഹസാരെ പറഞ്ഞു. കർഷകർക്ക് തെരുവിലിറങ്ങി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശരിയായ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റാലേഗൻ സിദ്ധി ഗ്രാമത്തിലാണ് അണ്ണാ ഹസാരെ ഉപവാസമിരിക്കുന്നത്. അതേസമയം കർഷകർക്ക് പിന്തുണയുമായി എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അദ്ദേഹത്തിന് വീട്ടിൽ നിന്ന് ഇറങ്ങാനോ ആരേയും കാണാനോ അനുവദിക്കുന്നില്ലെന്നും പാർട്ടി പ്രവർത്തകർ അറിയിച്ചു.
content highlights: Farmers’ Protest In Delhi “Should Spread Across Country”: Anna Hazare