കേന്ദ്രമന്ത്രി നൽകിയ പുരസ്കാരം സ്വീകരിക്കാതെ ജയ് കിസാൻ വിളിച്ച് ശാസ്ത്രജ്ഞൻ; സംഭവം നിരവധി പ്രമുഖർ പങ്കെടുത്ത വേദിയിൽ

PAU scientist refuses to accept the award from Union Minister for showing farm solidarity

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങി കാർഷിക ശാസ്ത്രജ്ഞൻ. കാർഷിക മേഖലയിലുള്ള സംഭാവനകൾ പരിഗണിച്ച് പഞ്ചാബ് കാർഷിക സർവ്വകലാശാല പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റായ വരീന്ദർപാൽ സിംഗാണ് വേദിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയത്. 

കേന്ദ്രമന്ത്രി അടക്കം നിരവധി പേർ അണിനിരന്ന പരിപാടിയിൽ അവാർഡിനായി അദ്ദേഹത്തിൻ്റെ പേര് വിളിക്കുകയായിരുന്നു. എന്നാൽ പുരസ്കാരം നിരസിക്കുന്നതായി വരീന്ദർപാൽ സിംഗ് വേദിയിൽ വെച്ച് പറഞ്ഞു. നമ്മുടെ കർഷകർ തെരുവിലിരിക്കുമ്പോൾ എൻ്റെ മനസാക്ഷി ഈ പുരസ്കാരം സ്വീകരിക്കാൻ എന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയിൽ സംഘാടകരെ അദ്ദേഹം ഏൽപ്പിക്കുകയും ചെയ്തു. ഞങ്ങൾ കർഷകരെ പിന്തുണക്കുന്നു എന്ന മുദ്രവാക്യം വേദിയിൽ വിളിച്ചതിന് ശേഷം സീറ്റിൽ പോയിരിക്കുകയായിരുന്നു അദ്ദേഹം. 

‘നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുകയാണ്. കാർഷിക മേഖലയിൽ ഞങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ രാജ്യത്തെ കർഷകർക്കാണ് സമർപ്പിക്കുന്നത്. ഈ മഞ്ഞ് കാലത്ത് കർഷകർക്ക് റോഡിൽ സമരം ചെയ്യേണ്ടി വരുന്നത് ദേശീയ താൽപര്യത്തിന് ചേർന്നതല്ല. ദയവ് ചെയ്ത് ഇന്ത്യയുടെ ശബ്ദം കേൾക്കണം’. അദ്ദേഹം പറഞ്ഞു. 

content highlights: PAU scientist refuses to accept the award from Union Minister for showing farm solidarity