ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനാലാം ദിവസത്തിലേക്ക് എത്തിയ കര്‍ഷക പ്രതിഷേധം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നിയമം പൂര്‍ണ്ണമായി റദ്ദാക്കണമെന്ന കര്‍ഷക ആവശ്യത്തെ എതിര്‍ത്ത സര്‍ക്കാര്‍ അഞ്ചിന ഫോര്‍മുലയാണ് കര്‍ഷകര്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. നിയമം പൂര്‍ണ്ണമായി പിന്‍വലികകാന്‍ സാധിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് കേന്ദ്ര മന്ത്രിമാരായ അമിത് ഷായും, പീയുഷ് ഗോയലും ചേര്‍ന്ന് ഒത്തു തീര്‍പ്പ് ഫോര്‍മുല തയാറാക്കിയത്.
1 താങ്ങു വിലയില്‍ രേഖാ മൂലം ഉറപ്പ്
2 സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും
3 സ്വകാര്യ മേഖലയെ നിയന്ത്രിക്കും
4 കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം
5 സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം
തുടങ്ങിയ കാര്യങ്ങളാണ് ഫോര്‍മുലയിലുള്ളത്. നിയമത്തില്‍ ഇത്തരത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത് ഗുണം ചെയ്യുമോയെന്നതിനെ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ തമ്മില്‍ ആലോചിച്ച് തീരുമാനിക്കും. അതിനായി ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. വൈകിട്ടോടെ തീരുമാനം അറിയാനാകുമെന്നാണ് സംഘടനകള്‍ നല്കുന്ന സൂചന. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അഞ്ചിന ഫോര്‍മുല ലഭിച്ചതോടെ ഇന്ന് കേന്ദ്രവുമായി കര്‍ഷക സംഘടനകള്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു.
ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി 15 ഓളം കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
Content Highlight: Centre-farm unions meeting cancelled, farmers will discuss after draft proposal