കർഷക പ്രക്ഷോഭത്തിൽ ദേശവിരുദ്ധ സംഘങ്ങളുണ്ടെങ്കിൽ ഉടൻ ജയിലിൽ അടയ്ക്കുക; കേന്ദ്രമന്ത്രിമാർക്ക് മറുപടിയുമായി രാകേഷ് തികായത്

‘Put them behind bars’: Farmer leader on Centre’s accusation of ‘anti-social’ elements in protests

കർഷക പ്രക്ഷോഭത്തിൽ ദേശവിരുദ്ധ സംഘങ്ങളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണത്തിന് മറുപടിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത്. ദേശവിരുദ്ധർ ഉണ്ടോ എന്ന കാര്യത്തിൽ കർഷകർക്ക് ഉറപ്പില്ല. നിരോധിത സംഘത്തിൽപ്പെട്ടവർ ഉണ്ടെങ്കിൽ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തണം. ഉണ്ടെങ്കിൽ എത്രയും വേഗം ഇവരെ ജയിലിൽ അടക്കണമെന്നും രാകേഷ് തികായത് പറഞ്ഞു. തങ്ങൾ ഇതുവരെ അത്തരം ആളുകളെയൊന്നും കണ്ടിട്ടില്ലെന്നും കണ്ടാൽ അവരെ വേഗം അകറ്റി നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ ശക്തികൾ കർഷക സമരം ഹെെജാക്ക് ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ എന്നിവർ ആരോപിച്ചിരുന്നു. ദേശവിരുദ്ധ സംഘങ്ങളാണ് കർഷക ചർച്ചപോലും അട്ടിമറിക്കുന്നതെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നത്. പിന്തുണ നഷ്ടപ്പെട്ട ഇടത്-മാവോയിസ്റ്റ് സംഘങ്ങൾ കർഷക പ്രക്ഷോഭത്തെ തങ്ങളുടെ അജണ്ടക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന് പീയുഷ് ഗോയലും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് രംഗത്തെത്തിയത്.  

content highlights: ‘Put them behind bars’: Farmer leader on Centre’s accusation of ‘anti-social’ elements in protests