കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നീട്ടു. നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ സമരം കടുപ്പിക്കുകയാണ് സംയുക്ത സമരസമിതി. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ കർഷകർ ഉപരോധിക്കും.
രാജസ്ഥാനിൽ നിന്നുള്ള കർഷക മാർച്ച് രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ തടഞ്ഞു. പോലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പൂർ- ഡൽഹി ദേശീയപാത അടച്ചു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്. കർഷകർ രണ്ട് ചുവടു വെക്കുകയാണെങ്കിൽ സർക്കാരും രണ്ട് ചുവട് വെച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൌധരി വ്യക്തമാക്കി.
Content Highlights; farmers to intensify protest