കാർഷിക സമരത്തിൽ പങ്കെടുക്കുന്നതിനായി 60 കാരനായ സത്യദേവ് സൈക്കിളൽ യാത്ര ചെയ്തത് 11 ദിവസം. ബിഹാർ സിവാൻ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് സൈക്കിളിൽ യാത്ര ചെയ്ത് തന്റെ പ്രതിഷേധം രേഖപെടുത്താൻ എത്തിയത്.
‘എന്റെ നാടായ സിവാനില്‍ നിന്ന് 11 ദിവസം യാത്ര ചെയ്താണ് ഞാന്‍ ഇവിടെ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് എന്റെ ആവശ്യം’ സത്യദേവ് മാഞ്ജി പറയുന്നു.
കർഷക സമരം നടക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയിലേക്കാണ് സത്യദേവ് എത്തിയത്. സ്ത്രീകളടക്കം നിരവധിയാളുകളാണ് പുതിയതായി പ്രക്ഷോഭ വേദികളിൽ എത്തുന്നത്. കേന്ദ്ര സേന അടക്കം വൻ സന്നാഹം ഡൽഹിയുടെ അതിർത്തി മേഖലകളിൽ ഇപ്പോഴും തുടരുകയാണ്.
Content Highlights; Bihar Man Cycles 1,000 Km To Join Farmers’ Protest Near Delhi Border