ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ല; കേന്ദ്രമന്ത്രി വി. മുരളീധരൻ

Union Minister V Muraleedharan has said that raising Shri Ram’s flex is not a big crime

പാലക്കാട് നഗരസഭ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.  ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല. ശ്രീരാമൻ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ്. ആ പ്രതീകം ഒരു വിജയ ആഹ്ളാദത്തിൻ്റെ ഭാഗമായി ഉയർത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭഗവത് ഗീത ഒരു മതത്തിൻ്റെ പ്രതീകമാണെങ്കിൽ മാർപാപ്പയ്ക്ക് പണ്ട് ഇ.കെ.നായനാർ ഭഗവത് ഗീത നൽകിയത് തെറ്റല്ലേയെന്നും വി.മുരളീധരൻ ചോദിച്ചു.

തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും തെളിവു ശേഖരിച്ച ശേഷമാകും പ്രതിപ്പട്ടിക തയാറാക്കുക എന്ന നിലപാടിലാണ് പൊലീസ്.

content highlights: Union Minister V Muraleedharan has said that raising Shri Ram’s flex is not a big crime