ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊവിഡ് വാക്സിൻ സ്വീകരിച്ചു

കൊവിഡ് വാക്സിൻ സ്വീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാക്സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് അദ്ദേഹം. നെതന്യാഹുവിനൊപ്പം ഇസ്രായേൽ ആരോഗ്യ മന്ത്രി യുലി എഡിൽസ്റ്റീനും ടെൽ അവീവിലെ ശെബ മെജിക്കൽ സെന്ററിൽ നിന്ന് കൊവിഡിനെതിരേയുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തി. ജനങ്ങൾക്ക് മാതൃക നൽകുന്നതിനാണ് രാജ്യത്തെ ആദ്യ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായതെന്ന് നെതന്യാഹു വ്യക്തമാക്കി.

“എനിക്കീ വാക്‌സിനിൽ വിശ്വാസമുണ്ട്” ഫൈസർ-ബയോൺടെക്കിന്റെ വാക്‌സിൻ സ്വീകരിച്ച ശേഷം നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ ആരോഗ്യ പ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രായേൽ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച തൊട്ടാണ് ഇസ്രായേലിൽ വാക്സിൻ എത്തി തുടങ്ങിയത്. ഇസ്രയേലിൽ ഇതുവരെ മൂന്നര ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,070 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights; Israel prime minister Benjamin Netanyahu get the covid vaccine