മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍ രംഗത്ത്. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല വ്യക്തമാക്കി.

ഈമാസം 27നാണ് പ്രധാനമന്ത്രിയുടെ 2020ലെ അവസാനത്തെ മന്‍കി ബാത്ത് പരിപാടി നടക്കുന്നത്. കൂടാതെ ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തി വിടുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരു നേരം ഭക്ഷണം ഒഴിവാക്കാനും രാജ്യത്തെ ജനങ്ങളോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.

Content Highlights; “Tired Of Your Mann Ki Baat, Listen To Ours”: Farmers Harden Stand