കേന്ദ്രസർക്കരിൻ്റെ വിവാദ കർഷിക നിയമങ്ങൾക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. തുടർന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. എന്നാൽ മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് എം.പി.മാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്, ടി.എന്‍.പ്രതാപന്, രാജ് മോഹന്‍ ഉണ്ണിത്താന് എന്നിവരാണ് എത്തിയിട്ടുള്ളത്. എഐസിസി ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. രാഷ്ട്രപതിയെ കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകാനും തീരുമാനിച്ചിരുന്നു.
content highlights: Police denied permission for Congress March leads Rahul Gandhi