രാജ്യത്തെ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതൽ ബോട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാതയിലാണ് അത്യാദുനിക ഡ്രൈവർ രഹിത ട്രെയിൻ സർവ്വീസ് നടത്തുന്നത്.
37 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ സർവ്വീസിന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഡൽഹി മെട്രോ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാർഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്നും ഡൽഹി മെട്രോ അറിയിച്ചു.
Content Highlights; Indias first driverless train to be flagged off by the prime minister