ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തിൽ പത്താം ക്ലാസുകാരൻ സഹപാഠിയെ വെടിവെച്ച് കൊലപെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് സീറ്റുകൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ തർക്കം തുടങ്ങുന്നത്.
വ്യാഴാഴ്ച ഇവരിൽ ഒരാൾ അമ്മാവന്റെ ലൈസൻസുള്ള തോക്കുമായി ക്ലാസിലെത്തി തർക്കമുണ്ടയ സഹപാഠിക്ക് നേരെ വെടി വെക്കുകയായിരുന്നു. മൂന്ന് തവണ വെടിവെച്ചു. തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. വെടിയേറ്റ വിദ്യാർത്ഥി തൽക്ഷണം മരണപെടുകയായിരുന്നു. ആദ്യ രണ്ട് പിരീഡ് കഴിഞ്ഞതിന് ശേഷം 11 മണിയോടെയാണ് സംഭവം.
വെടി വെച്ച വിദ്യാർത്ഥി പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അധ്യാപകർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
Content Highlights; student kills his classmate, shooting him thrice