മോഹൻ ലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലം ചേംബർ രംഗത്ത്. ഫിലിം ചേംമ്പർ വൈസ് പ്രസിഡന്റ് അനിൽ തോമസാണ് രംഗത്ത് എത്തിയത്. ‘തിയേറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർൽമായി കണക്കാക്കാം നിങ്ങളും മോഹൻ ലാൽ’ എന്നാണ് അനിൽ തോമസ് ഫെയ്സ് ബുക്കിൽ കുറിച്ചത്. മലയാളത്തിൽ ആദ്യമയി ഒട്ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് ദൃശ്യം 2.
ഈ മാസം അവസാനം ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റിലീസ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ഒരു വിഭാഗം ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും ദൃശ്യത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സിനിമ ഒടിടി റലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി.
മോഹൻലാൽ അമ്മ പ്രസിഡന്റാണ്. തിയറ്റർ ഉടമകളുടെ സംഘടന പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂർ. നേതാക്കൾ തന്നെ ഒടിടി റിലീസിന് മുൻകൈ എടുക്കുന്നത് അമിത ലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാമെന്നും ബഷീർ പറഞ്ഞു.
Content Highlights; Film Chamber President Anil Thomas against Mohanlal Drishyam 2 Release






