പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയൽ. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കു മരുന്നുമായി പിടിയിലായത്.
ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വെച്ചായിരുന്നു മയക്കു മരുന്ന് പാർട്ടിക്കായി കൊണ്ടു വന്ന എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത്. കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് തളിപ്പറമ്പര് എക്സൈസ് വിഭാഗം അറിയിച്ചു.
Content Highlights; 7 people including a woman arrested in Kannur drug case








