മയക്കുമരുന്ന് കേസ്; നടി സജ്ഞന ഗൽറാണിക്ക് ജാമ്യം

actress Sanjana Galrani gets bail in drug case

മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി സജ്ഞന ഗൽറാണിക്ക് ജാമ്യം. നടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പരിഗണിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബേണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിലും കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മാസത്തിൽ രണ്ട് തവണ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ താരം നേരത്തെയും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കഴിഞ്ഞ മാസം പുതിയ ജാമ്യാപേകഷ സമർപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ എത്രയും വേഗം ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

തുടർന്ന് ബെംഗളൂരു വാണിവിലാസ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താനും അതിന്റെ റിപ്പോർട്ട് സമർപ്പിക്കുവാനും കോടതി ഉത്തരവിട്ടു. ഇത് പരിഗണിച്ചു കൊണ്ടാണ് കോടതി നടിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ സജ്ഞന ഗൽറാണിയെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

Content Highlights; actress Sanjana Galrani gets bail in drug case