ബെംഗളൂരു മയക്കു മരുന്ന് കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

drug case kannada actress sanjjanaa galrani arrested

മയക്കു മരുന്നു കേസുമായി ബന്ധപെട്ട് പ്രമുഖ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി അറസ്റ്റില്‍. വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പോലീസ് സംഘം താരത്തിന്റെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നടിക്ക് നോട്ടീസ് നൽകിയിരുന്നത്. ഹാജരാകാത്തതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്നും ലാപ്ടോപ്പുകളും സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ ഞെട്ടലുണ്ടാക്കുന്നതാണ് സഞ്ജനയുടെ അറസ്റ്റ്. കൂടുതൽ സിനിമാ താരങ്ങൾക്ക് മയക്കു മരുന്ന് കേസുമായി ബന്ധമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്.

Content Highlights; drug case kannada actress sanjjanaa galrani arrested