കൊവിഡ് വാക്സിൻ ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി

covid vaccine dry run in four districts

കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി. ഒമ്പത് മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. വാക്സിൻ നൽകുന്നതിനുള്ള സിറിഞ്ചുകളും സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. തിരുവനന്തപുരത്ത് പുഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. 25 ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ഒരുക്കൾ ആരോഗ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തി.

ഇടുക്കിയില്‍ നാല് മുറികളായിരുന്നു ഡ്രൈ റണ്ണിനായി ഒരുക്കിയിരുന്നത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം വാക്സിൻ എടുക്കുന്നു. വാക്സിൻ എടുത്ത ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഒബ്‍സർവേഷൻ മുറിയിലേക്ക് മാറ്റും. അര മണിക്കൂറിന് ശേഷം ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാം. പാലക്കാട് വാക്സിൻ സൂക്ഷിക്കന്നതിനുളള സൗകര്യം ഉറപ്പാക്കിയാണ് ഡൈറൺ നടത്തിയത്. കോവിൻ ആപ്ലിക്കേഷന്റെ പ്രവർത്തന ക്ഷമതയും ഡ്രൈ റണിലൂടെ ഉറപ്പാക്കി.

മൂന്നേകാൽ ലക്ഷം ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. വയനാട്ടിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ ഒരിടത്താണ് നടത്തിയത്. രാവിലെ 9 മുതൽ 11 വരെ യാണ് കാട്ടിക്കുളം കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നടന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 25 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് വാക്സിൻ ഡ്രൈ റണ്ണിൽ പങ്കെടുത്തത്. 228 കേന്ദ്രങ്ങളിലാണ് ജില്ലയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് 7500 ആരോഗ്യ പ്രവർത്തകൾ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

Content Highlights; covid vaccine dry run in four districts