സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും

colleges in the state will open tomorrow

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ മുഴുവൻ കോളേജുകളും നാളെ തുറക്കും. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളജുകളിൽ ഹാജരായി തുടങ്ങിയിരുന്നു. അവസാന വർഷ ബിരുദ വിദ്യാർഥികളും മുഴുവൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് ക്ലാസിന് എത്തേണ്ടത്.

ഒരു സമയം 50 ശതമാനം വിദ്യാർത്ഥികൾക്കാണ് പ്രവേശനം. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് നാളെ മുതൽ കോളജുകളുടെ പ്രവർത്തന സമയം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളജുകൾക്ക് സ്വാതന്ത്ര്യം ഉണ്ട്.

Content Highlights; colleges in the state will open tomorrow